ടെല്‍ അവീവ്: ഇസ്രായേലുമായുള്ള പ്രതിരോധ ബന്ധത്തില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടുളള ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെ ടെല്‍ അവീവിലെത്തി. ഇസ്രായേല്‍ കരസേനാ മേധാവി ജനറല്‍ ടാമിര്‍ യാദെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൈനിക ഉഭയകക്ഷി സഹകരണമാണ് ചര്‍ച്ചാ വിഷയമായതെന്ന് സേന അറിയിച്ചു
ഭീകര വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഊന്നല്‍ നല്‍കുന്ന സ്‌പെഷല്‍ ഓപ്പറേഷന്‍സ് യൂണിറ്റ് ജനറല്‍ നരവനെ സന്ദര്‍ശിച്ച് വിവിധ സംവിധാനങ്ങളെപ്പറ്റി വിശദമായി ചോദിച്ചു മനസിലാക്കി.അടുത്ത ദിവസങ്ങളില്‍ സൈനിക, ഭരണ നേതൃത്വവുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും.അഞ്ച് ദിവസമാണ് നരവനെ ഇസ്രായേലിലുണ്ടാവുക.
നേരത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധ സെക്രട്ടറി അജയ് കുമാറും ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നരവനെയുടെ സന്ദര്‍ശനം. ഓഗസ്റ്റില്‍ അന്നത്തെ വ്യോമസേനാ മേധാവിയായിരുന്ന ആര്‍.കെ.എസ് ബദൗരിയയും ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.
വലവേല്‍പ്പിന്റെ ഭാഗമായി ജനറല്‍ നരവനെ ഇസ്രായേല്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.കരസേനാ മേധാവിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ഇസ്രായേല്‍ സന്ദര്‍ശനമാണിത്. സൈനിക സാങ്കേതിക മേഖലയില്‍ ഉള്‍പ്പെടെ ഇസ്രായേലിന്റെ സഹായവും സഹകരണവും അദ്ദേഹം തേടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.