തിരുവനന്തപുരം: 2020 ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും (ചിത്രം - സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം - ഒരുത്തീ) തെരഞ്ഞെടുക്കപ്പെട്ടു.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത എന്നിവരും വി വി ജോസ് ഒരുക്കിയ ദിശയും മികച്ച ചിത്രങ്ങളായി. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം - എന്നിവര്‍) താഹിറ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയ സിദ്ദിഖ് പറവൂര്‍ ആണ് മികച്ച തിരിക്കഥാകൃത്ത്.
മികച്ച ഛായാഗ്രാഹകന്‍ - മധു നീലകണ്ഠന്‍ (ചിത്രം - സണ്ണി), മികച്ച എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ് (ചിത്രം - സണ്ണി), മികച്ച സംഗീത സംവിധായകന്‍ - ഗോപി സുന്ദര്‍ (ചിത്രം - ഒരുത്തീ), മികച്ച പശ്ചാത്തലസംഗീതം - എം.ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും), മികച്ച ഗായകന്‍ - വിജയ് യേശുദാസ് (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗായിക - സിതാര ബാലകൃഷ്ണന്‍ (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗാനരചയിതാവ് - അന്‍വര്‍ അലി (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം).
മികച്ച കലാസംവിധാനം - വിഷ്ണു എരുമേലി (ചിത്രം - കാന്തി), മികച്ച സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി (ചിത്രം - വര്‍ത്തമാനം), മികച്ച കോസ്റ്റ്യൂം - സമീറ സനീഷ് (ചിത്രം - സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകന്‍ - അക്ഷയ് (ചിത്രം - ദിശ), മികച്ച പുതുമുഖ നായിക - താഹിറ (ചിത്രം - താഹിറ), മികച്ച ബാലതാരം - കൃഷ്ണശ്രീ (ചിത്രം - കാന്തി).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.