മലയാള ഭാഷ പദ സമ്പത്ത് കൊണ്ട് സമൃദ്ധം: ഡോ. സെബാസ്റ്റ്യൻ ജോസഫ്

മലയാള ഭാഷ പദ സമ്പത്ത് കൊണ്ട് സമൃദ്ധം: ഡോ. സെബാസ്റ്റ്യൻ ജോസഫ്

കുവൈറ്റ് സിറ്റി: മലയാളികളുടെ ഉയർന്ന ചിന്തയും ലോകമെമ്പാടുമുള്ള പ്രവാസി സാന്നിദ്ധ്യവും കേരളത്തിന്റെ സാംസ്കാരിക തനിമയും, ഫ്യൂഡൽ പുരുഷ പക്ഷപാതിത്വങ്ങൾ ഇല്ലാത്ത പുതിയ കാലത്തിന്റെ ജനാധിപത്യ ഭാഷയായി മലയാളത്തെ മാറ്റിയിട്ടുണ്ടെന്ന് സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി ഭാഷാ അദ്ധ്യാപകനും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം മുൻ മേധാവിയുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു.

മലയാളം മിഷൻ എസ് എം സി എ കുവൈറ്റ് മേഖല ,മലയാള മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷ പരമ്പരയിൽ 'മലയാള ഭാഷോത്പ്പത്തി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡ ഭാഷയായ മലയാളം, നിരവധി ഭാരതീയ വിദേശ ഭാഷകളുമായി സഹസ്രാബ്ദങ്ങൾ നീണ്ട സമ്പർക്കം മൂലം മികച്ച പദസമ്പത്ത് സ്വരൂപിച്ചിട്ടുള്ളതിനാൽ ഇന്ന് ലോകത്തെ ഏതു വിഷയവും കൈകാര്യം ചെയ്യുവാൻ തക്ക പ്രാപ്തിയുള്ള ഭാഷയായി മലയാള ഭാഷ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിറ്റി ഫർവാനിയ ഏരിയ ജനറൽ കൺവീനർ ജിസ്മോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, പ്രധാനദ്ധ്യാപകൻ സജി ജോൺ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മെൽവിൻ ജോർജ് സ്വാഗതവും സെബാസ്റ്റ്യൻ ജോസഫ് നന്ദിയും പറഞ്ഞു വെബ്ബിനാറിൽ കുമാരി എയ്ഞ്ചൽ മരിയ സംഗീത് അവതാരകയായിരുന്നു. തോമസ് കറുകക്കളം, ജോനാ മഞ്ഞളി തുടങ്ങിയവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

പ്രഭാഷണ പരമ്പരയിലെ അടുത്ത പ്രഭാഷണം വെള്ളിയാഴ്ച വൈകിട്ട് 6.30ന് " മലയാള ഭാഷ, അച്ചു പതിഞ്ഞ രണ്ടു ശതകങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി പത്രപ്രവർത്തകനായ ജോമോൻ മാത്യൂ മങ്കുഴിക്കരി നിർവ്വഹിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.