വൈദ്യുതി കൂടുതല്‍ ഉപയോഗിച്ചാല്‍ കനത്ത ബില്ലിനു നീക്കം; നിരക്ക് വര്‍ധന ഉറപ്പായി

വൈദ്യുതി കൂടുതല്‍ ഉപയോഗിച്ചാല്‍ കനത്ത ബില്ലിനു നീക്കം; നിരക്ക് വര്‍ധന ഉറപ്പായി

തിരുവനന്തപുരം: വൈദ്യുതി കൂടുതല്‍ ഉപയോഗിച്ചാല്‍ കനത്ത ബില്ലിനു നീക്കം. വൈദ്യുതി കൂടുതൽ ഉപയോഗിക്കേണ്ടിവരുന്ന വൈകുന്നേരം ആറ് മുതൽ രാത്രി പത്തുവരെ അധിക നിരക്ക് ഈടാക്കുന്ന ടി.ഒ.ഡി. (ടൈം ഓഫ് ദ ഡേ) താരിഫ് രീതി കൂടുതൽ വീടുകൾക്ക് ബാധകമാക്കാനാണ് കെ.എസ്.ഇ.ബി. ആലോചിക്കുന്നത്.

രാത്രിയിൽ ഉപയോഗം കൂടുന്നതുകൊണ്ട് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. നിലവിൽ മാസം 500 യൂണിറ്റിൽക്കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കാണ് ഈരീതിയിൽ ബിൽ കണക്കാക്കുന്നത്. പരിധി 500 യൂണിറ്റിൽ കുറച്ച് കൂടുതൽ വീടുകളെക്കൂടി ഈ രീതിയിലേക്കു മാറ്റാനാണ് നീക്കം.

വൈദ്യുതിനിരക്ക് കൂട്ടാൻ ഡിസംബർ അവസാനം വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി നൽകുന്ന അപേക്ഷയിൽ ഈ ശുപാർശകൂടി ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുന്നു. ഇപ്പോൾ രാത്രിയിൽ ഉപയോഗം കൂടുന്നതുകൊണ്ട് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ഇത് കുറയ്ക്കാനാണ് മാറ്റം പരിഗണിക്കുന്നത്. ഇതു നടപ്പായാൽ ഗാർഹികമേഖലയിൽ നിരക്ക് കുത്തനെ കൂടും. കാരണം, വീടുകളിലെ വൈദ്യുതി ഉപയോഗത്തിന്റെ 80 ശതമാനവും രാത്രിയിലാണ്.

നിലവിൽ മൂന്നുവിഭാഗം ഉപയോക്താക്കൾക്കാണ് ടി.ഒ.ഡി. രീതി നിർബന്ധം. വൻകിട വ്യവസായങ്ങളായ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപയോക്താക്കൾ, 20 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡുള്ള ലോടെൻഷൻ വ്യവസായങ്ങൾ, മാസം 500 യൂണിറ്റിൽക്കൂടുതൽ ഉപയോഗിക്കുന്ന വീടുകൾ. വാണിജ്യസ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഈ രീതി തിരഞ്ഞെടുക്കാം.

അതേസമയം ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധിക്കുമെന്നുറപ്പായി. ന്യായമായ വർധനയാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷനെ സമീപിക്കുമെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

നിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ ഡിസംബർ 25-ഓടെ തയ്യാറാക്കി റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കും. ജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷൻ നിരക്ക് നിർണയിക്കുന്നത്. ഇത് എത്രയായിരിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.