സമരത്തുടര്‍ച്ച: കര്‍ഷക സംഘടനകളുടെ നിര്‍ണായക യോഗം ഇന്ന്

സമരത്തുടര്‍ച്ച: കര്‍ഷക സംഘടനകളുടെ നിര്‍ണായക യോഗം ഇന്ന്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും.

ഉച്ചയ്‌ക്ക് പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗമാണ് ആദ്യം സിംഗുവിൽ ചേരുക. ഇതിന് പിന്നാലെ കർഷക നേതാക്കൾ അടങ്ങുന്ന കോർ കമ്മിറ്റി യോഗവും ചേരും. ഈ യോഗത്തിലെടുക്കുന്ന തീരുമാനം നാളെ ചേരുന്ന സംയുക്‌ത കിസാൻ മോർച്ച ചർച്ച ചെയ്യും.

ഇതിന് പിന്നാലെ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കർഷകർ അന്തിമ തീരുമാനമെടുക്കും. പാർലമെന്റിൽ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കർഷക സംഘടനകളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.