സ്ത്രീകള്‍ അഭിനയിക്കേണ്ട: വിലക്കേര്‍പ്പെടുത്തി താലിബാന്‍; ടി.വി ഷോകള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം

സ്ത്രീകള്‍ അഭിനയിക്കേണ്ട: വിലക്കേര്‍പ്പെടുത്തി താലിബാന്‍; ടി.വി ഷോകള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം

കാബൂള്‍: സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് താലിബാന്റെ നിര്‍ദ്ദേശം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. കഴുത്ത് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം ധരിച്ച നിലയില്‍ മാത്രമെ പുരുഷന്മാരെ ടെലിവിഷന്‍ ചാനലുകളില്‍ കാണിക്കാവൂ. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ലെന്നും താലിബാന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഈ വര്‍ഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുക്കുന്നത്. അധികാരത്തില്‍ വന്നതിനു പിന്നാലെ വനിതാക്ഷേമ വകുപ്പ് താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. വകുപ്പിന്റെ ആസ്ഥാന മന്ദിരം പുതുതായി രൂപവല്‍ക്കരിച്ച സദാചാര വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുമേല്‍ കടുത്ത നിയന്ത്രണങ്ങളാണ് മുമ്പ് താലിബാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.