വാഷിംഗ്ടണ്‍:പ്രസിഡന്റ് ജോ ബൈഡന്‍ 2024 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി. രണ്ടാമൂഴം തേടുമെന്ന് തന്റെ അനുയായികളോടു ബൈഡന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ട് ശരി വയ്ക്കുന്ന തരത്തില്‍ ജെന്‍ സാക്കിയുടെ പ്രതികരണം വന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അനുയായികളില്‍ ഉത്ക്കണ്ഠ ഉണര്‍ത്തിയിട്ടുള്ളയാണ് സൂചന.
ബൈഡന്റെ കാലാവധി തീരുമ്പോള്‍ അടുത്ത മത്സരത്തിനായി പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മറ്റ് മത്സരാര്‍ത്ഥികളുടെ തയ്യാറെടുപ്പ് ജോലികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം മത്സരിക്കാനുള്ള ഉദ്ദേശ്യം മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതെന്ന അഭ്യൂഹമുണ്ട്. കൊളോനോസ്‌കോപ്പിക്കായി ബൈഡന്‍ അനസ്തേഷ്യയ്ക്ക് വിധേയനായപ്പോള്‍ കമലാ ഹാരിസിന് പ്രസിഡന്റിന്റെ അധികാരം നല്‍കിയതിന് തുടര്‍ച്ചയുണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
തനിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും അംഗീകാര റേറ്റിംഗില്‍ ഇടിവ് കൂടി വരുന്നതിനിടെ, പാര്‍ട്ടിയിലെ അസ്വാരസ്യങ്ങളും ചേരിപ്പോരും ശമിപ്പിക്കാനുള്ള പ്രകടമായ ശ്രമത്തിന്റെ ഭാഗമായാണ് 2024 ല്‍ വീണ്ടും മത്സരിക്കാന്‍ പദ്ധതിയിടുന്നതായി ബൈഡന്‍ അനുയായികളെ അറിയിച്ചതെന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്.ഈ മാസം ആദ്യം നടന്ന വിര്‍ജീനിയയിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ വിജയം ഡെമോക്രാറ്റുകളെ തളര്‍ത്തിയിരുന്നു. ന്യൂജേഴ്സിയില്‍ നേരിയ വിജയം നേടാനേ ഡെമോക്രാറ്റുകള്‍ക്കായുള്ളൂ.
ശനിയാഴ്ച 79 വയസ്സ് പൂര്‍ത്തിയായ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പേ അദ്ദേഹത്തിന് 82 വയസ്സ് തികയും. 1.2 ട്രില്യണ്‍ ഡോളറിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാന്‍ കോണ്‍ഗ്രസ് പാസാക്കിയത് തന്റെ വലിയ രാഷ്ട്രീയ നേട്ടമായാണ് ബൈഡന്‍ കാണുന്നത്. 1.75 ട്രില്യണ്‍ ഡോളറിന്റെ സോഷ്യല്‍ സേഫ്റ്റി നെറ്റ് പാക്കേജിനായുള്ള നീക്കം പുരോഗമിക്കുന്നു. ഇതിനിടെ ബൈഡന്‍, കമലാ ഹാരിസ് ക്യാമ്പുകളില്‍ പരസ്പര ധാരണ തകരാറിലാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്ലില്‍ ഒപ്പുവെക്കുന്ന വേളയില്‍ ബൈഡനും ഹാരിസും സംയുക്തമായി പ്രത്യക്ഷപ്പെട്ടു.
അടുത്ത മത്സരം സംബന്ധിച്ച് ബൈഡന്‍ ഏറ്റവുമാദ്യം സംസാരിച്ചത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നവരോടാണെന്നാണു റിപ്പോര്‍ട്ട്.'ബൈഡന്‍ വീണ്ടും മത്സരത്തിന് ഒരുങ്ങുന്നതായി മാത്രമാണ് ഞാന്‍ കേട്ടത്. അതില്‍ എനിക്ക് സന്തോഷമുണ്ട്'- പ്രസിഡന്റിന്റെ അടുത്ത സുഹൃത്തും 2020 ല്‍ കമലാ ഹാരിസിനെ വൈസ് പ്രസിഡന്റാകാനുള്ള മത്സരാര്‍ത്ഥിയായി പരിശോധിച്ച ടീമിന്റെ ഭാഗവുമായിരുന്ന മുന്‍ സെനറ്റര്‍ ക്രിസ്റ്റഫര്‍ ഡോഡ് 'വാഷിംഗ്ടണ്‍ പോസ്റ്റി'നോട് പറഞ്ഞു. ജനുവരിയില്‍ അധികാരമേറ്റതിന് ശേഷം ബിഡന്‍ തന്റെ ആദ്യത്തെ ശാരീരിക പരിശോധനയ്ക്ക് കഴിഞ്ഞയാഴ്ച വിധേയനായിരുന്നു. ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തിനു പ്രവര്‍ത്തന നിരതനാകാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.