തുര്‍ക്കി കറന്‍സിയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥ; ന്യായീകരണ അഭ്യാസങ്ങള്‍ പാളി പ്രസിഡന്റ് എര്‍ദോഗന്‍

 തുര്‍ക്കി കറന്‍സിയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥ; ന്യായീകരണ അഭ്യാസങ്ങള്‍ പാളി പ്രസിഡന്റ് എര്‍ദോഗന്‍

അങ്കാറ:മൂല്യത്തകര്‍ച്ചയുടെ ആഴക്കയത്തിലേക്ക് കൂപ്പുകുത്തി തുര്‍ക്കിയുടെ കറന്‍സിയായ ലിറ. ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തവിധം കറന്‍സി മൂല്യത്തില്‍ സംഭവിച്ച ഇടിവിനെ പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ന്യായീകരിച്ച്് 24 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ലിറയുടെ നില കൂടുതല്‍ പരുങ്ങലിലായി. വിഷയത്തിലുള്ള ചൂടുപിടിച്ച ചര്‍ച്ച രാജ്യത്ത് വ്യാപകമായിക്കഴിഞ്ഞു. പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്.

നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തുകൊണ്ട് രണ്ടു വര്‍ഷത്തിനിടെ മൂന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരെയാണ് എര്‍ദോഗന്‍ മാറ്റിയത്. പ്രസിഡന്റ് ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് പ്രധാന പലിശ നിരക്കുകള്‍ 15-19 ശതമാനത്തോളം കുറച്ചിരുന്നു. ഇത് ലിറയില്‍ കാര്യമായ ഇടിവ് സംഭവിക്കാനിടയാക്കി.ഈ വര്‍ഷം മാത്രം 40 ശതമാനത്തോളമാണ് തുര്‍ക്കി ലിറയുടെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച മാത്രം 20 ശതമാനം ഇടിവ് സംഭവിച്ചു.

ഇതൊരു സാമ്പത്തിക യുദ്ധമാണെന്ന വിശദീകരണവുമായി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പിറ്റേ ദിവസം വീണ്ടും ലിറയ്ക്കു 15 ശതമാനത്തോളം ഇടിവാണ് സംഭവിച്ചത്. 13.11 ആയി ഡോളറുമായുള്ള നിലവിലെ ബലാബലം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 7.55 ലിറ ആയിരുന്നു ഒരു ഡോളറിന്റെ വിനിയോഗ മൂല്യം. ഒരു യൂറോ കിട്ടാന്‍ ഇപ്പോള്‍ 14.73 ലിറ നല്‍കണം. കൃത്യം ഒരു വര്‍ഷം മുമ്പ് 9 ലിറ ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.