പട്ന: പാരമ്പര്യമായി എല്ലാം ലഭിച്ചവര്‍ക്ക് താന്‍ സംസ്ഥാനത്തിനായി ചെയ്തതെന്താണെന്ന കാര്യത്തില്‍ ധാരണയില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സഖ്യകക്ഷി നേതാവില്‍ നിന്ന് രാഷ്ട്രീയ എതിരാളിയായി മാറിയ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവര്‍ക്കുള്ള മറുപടിയാണ് നിതീഷ് കുമാറിൻറെ ട്വീറ്റ്.
''എല്ലാം പാരമ്പര്യമായി ലഭിച്ചവര്‍ക്ക് കര്‍ത്തവ്യം ചെയ്യുന്നവരുടെ പോരാട്ടത്തെക്കുറിച്ച് അറിയില്ല. ബിഹാറിലെ ഈ പുണ്യഭൂമിയില്‍ ഞങ്ങള്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. സേവനമാണ് എൻറെ മതം'' -നിതീഷ് കുമാര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ പത്രവാര്‍ത്തയും ട്വീറ്റിനൊപ്പം പങ്കു വെച്ചിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.