ദില്ലി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സംസ്ഥാനത്ത് ആകെയുള്ള 20 ല്‍ 19 സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ സാധിച്ചു. ഇതില്‍ 16 ഇടത്തും വിജയിച്ചതും കോണ്‍ഗ്രസായിരുന്നു. അന്നത്തെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് പാര്‍ട്ടിയുടെ മികച്ച പ്രകടനത്തില്‍ നിര്‍ണ്ണായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും മികച്ച വിജയമായിരുന്നു സ്വന്തമാക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ ഇതിനിടെയാണ് രാഹുലിന്‍റെ എംപിസ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഹര്‍ജിയുമായി സരിത എസ് നായര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുകയാണ്. രാഹുല്‍ ഗന്ധിക്കെതിരെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുമുള്ള രാഹുല്‍ ഗന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സരിത എസ് നായര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് എതിരായി മത്സരിക്കാന്‍ സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.
എന്നാല്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ച് സരിത എസ് നായരുടെ ഹര്‍ജി തള്ളുകയായിരുന്നു. കൂടാതെ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട് കോടതി. കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.