യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാം

ദുബായ്: യുഎഇ ശൈത്യകാലത്തിലേക്ക് നീങ്ങുന്നു. ഇന്ന് മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.രാജ്യത്തിന്‍റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ മഴ പെയ്യാനുളള സാധ്യതയേറെയാണ്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും കൂടുതല്‍ മഴ ലഭിക്കും.

തണുത്ത കാറ്റ് വീശാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.