ഒമിക്രോണ്‍: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ഐ.സി.എം.ആര്‍; വാക്സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നും നിര്‍ദേശം

ഒമിക്രോണ്‍: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ഐ.സി.എം.ആര്‍; വാക്സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നും നിര്‍ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകള്‍ ഇതുവരെയില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) വ്യക്തമാക്കി.

ഒമിക്രോണ്‍ വൈറസിന്റെ ആശങ്ക രാജ്യത്തെ വാക്സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നാണ് ഐ.സി.എം.ആര്‍ നല്‍കിയ നിര്‍ദേശം. പരമാവധി പേരിലേക്ക് വാക്സിനേഷന്‍ എത്തിക്കുകയാണ് പ്രതിരോധമെന്നും ഐ.സി.എം.ആര്‍ അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.