പരിശോധന കനപ്പിച്ച് കര്‍ണാടക: സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ തിരിച്ചയച്ചു

പരിശോധന കനപ്പിച്ച് കര്‍ണാടക: സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ തിരിച്ചയച്ചു

ബെംഗളൂരു: കോവിഡ വൈറസിനെ പുതിയ ജനിതക വകഭേദമായ ഒമിക്രോൺ ആശങ്കകൾക്കിടെ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി കർണാടക. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ തിരിച്ചയച്ചു.
ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരുമായി തൃശൂരിൽ നിന്നു മൈസൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് യാത്രക്കാരെയാണ് തിരിച്ചയച്ചത്.

മുത്തങ്ങയ്ക്കു സമീപം ബന്ദിപുർ മൂലെഹോളെ ചെക്പോസ്റ്റിൽ ബസ് തടഞ്ഞ് തിരിച്ചുവിട്ടു. 37 യാത്രക്കാരുണ്ടായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ 11 പേർക്കു മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുള്ളൂ.  തുടർയാത്രാ അനുമതി നൽകാനാവില്ലെന്ന് കർണാടക ഉദ്യോഗസ്ഥർ അറിയിച്ചതോടെ അര മണിക്കൂറോളം ബസ് അതിർത്തിയിൽ കിടക്കുകയും പിന്നീട് തിരികെ ബത്തേരി ഡിപ്പോയിലെത്തിക്കുകയും ചെയ്തു. 

യാത്ര മുടങ്ങിയവർക്ക് കെഎസ്ആർടിസി ടിക്കറ്റ് തുക തിരികെ നൽകി. എന്നാൽ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരെ പിന്നീട് പുറപ്പെട്ട ബെംഗളൂരു ബസിൽ കയറ്റി വിട്ടു. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നതിന് അതിർത്തിയിലെത്തിയ നൂറിലധികം സ്വകാര്യ വാഹനങ്ങളും തിരിച്ചയച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതാണ് കാരണം.

അതിർത്തി ചെക്പോസ്റ്റുകളിൽ ഇന്നലെ മുതൽ രാത്രിയിലും പരിശോധന കർശനമാക്കി. ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്നലെ മുതൽ പരിശോധന കർശനമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.