തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ; കൂടുതല്‍ പരിശോധനകള്‍ തുടരുന്നു

തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ; കൂടുതല്‍ പരിശോധനകള്‍ തുടരുന്നു

തൃശൂര്‍: തൃശൂരില്‍ നോറോ വൈറസ് ബാധ. സെന്റ് മേരീസ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയിലാണ് നോറോ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കോളേജിലെ 52 വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കാനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.

പരിശോധനാ ഫലം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ വിളിച്ചറിയിക്കുകയായിരുന്നു. ഫലം ഔദ്യോഗികമായി ലഭിക്കാനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ) ഡോ. കുട്ടപ്പന്‍ പറഞ്ഞു. സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാകാം രോഗം പകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പ്രദേശത്തെ കിണറുകള്‍ അണുവിമുക്തമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. രോഗം പകരാതിരിക്കാന്‍ 25 ഓളം വിദ്യാര്‍ഥികളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായും ഡിഎംഒ അറിയിച്ചു.

മറ്റ് ജില്ലകളിലേക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി. അതാത് ജില്ലകളിലെ ഡിഎംഒമാരേയും വിവരം അറിയിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഹോസ്റ്റലുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.