ഫൈസർ സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റ‍ർ ഡോസുകള്‍ നിർദ്ദേശിച്ച് യുഎഇ ആരോഗ്യമന്ത്രാലയം

ഫൈസർ സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റ‍ർ ഡോസുകള്‍ നിർദ്ദേശിച്ച് യുഎഇ ആരോഗ്യമന്ത്രാലയം

ദുബായ്: കോവിഡ് പ്രതിരോധ വാക്സിനുകളായ ഫൈസർ, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസുകള്‍ എടുക്കാമെന്ന് നിർദ്ദേശിച്ച് യുഎഇയുടെ ആരോഗ്യ പ്രതിരോധ മന്ത്രാലയം. 18 വയസിനും അതിന് മുകളിലും പ്രായമുളളവർക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ബൂസ്റ്റർ ഡോസുകള്‍ എടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വാക്സിന്റെ രണ്ടാം ഡോസെടുത്ത് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസെടുക്കാന്‍ സാധിക്കുക. നേരത്തെ പ്രതിരോധ ശേഷി കുറഞ്ഞവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവർക്കുമായിരുന്നു ബൂസ്റ്റർ ഡോസ് നിർദ്ദേശിച്ചിരുന്നത്.

സിനോഫാം വാക്സിന്‍ എടുത്തവർക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഫൈസറിന്റെ രണ്ട് ഡോസ് അല്ലെങ്കില്‍ സിനോഫാം വാക്സിന്‍ തന്നെയും യുഎഇയില്‍ നിലവില്‍ നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.