ടൊറന്റോ: ഒമിക്രോണ്‍ വേരിയന്റ് കാനഡയിലും സ്ഥിരീകരിച്ചു; കണ്ടെത്തിയ രണ്ട് കേസുകളും ഒട്ടാവയിലാണ്. ഇരുവരുടെയും അണുബാധ നൈജീരിയയില്‍ നിന്നുള്ള സമീപകാല യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒന്റാറിയോ ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ എലിയട്ടിന്റെയും പ്രവിശ്യയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കീറന്‍ മൂറിന്റെയും പ്രസ്താവനയില്‍ പറയുന്നു.
എസൊലേഷനിലുള്ള ഇരുവരുടെയും ആരോഗ്യ സ്ഥിതിയും സമ്പര്‍ക്ക പട്ടികയും ഒട്ടാവ പബ്ലിക് ഹെല്‍ത്ത് പരിശോധിച്ചുവരുന്നു.ജനിതക നിരീക്ഷണവും അതിര്‍ത്തി നിരീക്ഷണവും ശക്തമാക്കിയതിനെ തുടര്‍ന്നാണ് കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പറഞ്ഞു.
അതിനിടെ, ലോകകപ്പ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ കാനഡയിലെ ജൂനിയര്‍ വനിതാ ഫീല്‍ഡ് ഹോക്കി ടീം അംഗങ്ങള്‍ ഉള്‍പ്പെടെ ചില കാനഡക്കാര്‍ യാത്രാ വിലക്കുകള്‍ കാരണം വിദേശത്ത് കുടുങ്ങിയിരിക്കുകയാണ്.നേരിട്ടുള്ള വിമാനങ്ങളില്ലാത്തതിനാല്‍ ടീമിന് മറ്റു രാജ്യങ്ങളിലൂടെ പറക്കാനും തുടര്‍ന്ന് കാനഡയുമായി ബന്ധിപ്പിക്കാനും അനുമതികള്‍ ആവശ്യമാണ്.
വനിതാ എഫ്ഐഎച്ച് ഹോക്കി ജൂനിയര്‍ ലോകകപ്പില്‍ കാനഡയെ പ്രതിനിധീകരിക്കാന്‍ ടീം അംഗങ്ങള്‍ വിക്ടോറിയയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്‌സ്‌ട്രോമിലെത്തിയത് ഏകദേശം രണ്ട് ദിവസത്തോളം യാത്ര ചെയ്താണ്. അതിനിടെയാണ് ഞായറാഴ്ച ടൂര്‍ണമെന്റ് നിര്‍ത്തലാക്കുകയും വീട്ടിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തത്. 18 നും 21 നും ഇടയില്‍ പ്രായമുള്ള കായികതാരങ്ങള്‍ യാത്രാ വിലക്ക് വന്നതോടെ ആശങ്കയിലായി. കായിക മന്ത്രി പാസ്‌കേല്‍ സെന്റ്-ഓംഗ് കളിക്കാരെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.