കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ വർണ്ണശബളമായ കലാപരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. ട്രാസ്ക് പ്രസിഡൻ്റ് അജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്ക്കാരിക സമ്മേളനത്തിൽ കുവൈറ്റിലെ ഇൻഡ്യൻ അംബാസിഡർ സിബി ജോർജ് മുഖ്യാതിഥി ആയി പങ്കെടുത്തു. അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസേഫ സാദൻപൂർവാല സമ്മേളനം ഉൽഘാടനം ചെയ്തു.
ട്രാസ്ക് പുറത്തിറക്കുന്ന ഇ സോവിനീറിൻ്റെ പ്രകാശന കർമ്മം മീഡിയ കൺവീനർ വിഷ്ണു കരങ്ങാട്ടിൽ നിന്നും സോവനീർ ഏറ്റുവാങ്ങി ഹുസേഫ സാദൻപൂർവാല പ്രകാശനം ചെയ്തു. ട്രാസ് ക് ജനറൽ സെക്രട്ടറി ജോയ് തോലത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, വനിതാവേദി ജനറൽ കൺവീനർ നസീറാ ഷാനാവാസ്, കായികവിഭാഗം കണവീനർ അലി ഹംസ, കളിക്കളം ജനറൽ കൺവീനർ മാസ്റ്റർ ഗൗതം പ്രസാദ് എന്നിവർ ആശസകൾ നേർന്ന് സംസാരിക്കുകയും, ചെയ്തു.
ട്രാസ്ക് വൈസ് പ്രസിഡൻ്റ് ആൻ്റോ പാണെങ്ങാടൻ സ്വാഗതവും, ട്രഷറർ ജാക്സൺ ജോസ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും ഓർക്കിഡ്സ് മ്യൂസിക്കൽ ഇവൻ്റ്സ് അവതരിപ്പിച്ച സംഗീത വിരുന്നും ആഘേഷങ്ങൾക്ക് മാറ്റ് കൂട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.