ഏഴാം ബാലണ്‍ ഡി ഓര്‍ നേട്ടം സ്വന്തമാക്കി മെസി ചരിത്രമെഴുതി

ഏഴാം ബാലണ്‍ ഡി ഓര്‍ നേട്ടം സ്വന്തമാക്കി മെസി ചരിത്രമെഴുതി

പാരിസ്: കാല്‍പ്പന്തുകളിയില്‍ പുതിയ ചരിത്രമെഴുതി ലിയോണല്‍ മെസി ഏഴാം തവണയും ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മെസി ലോകത്തെ മികച്ച ഫുട്ബോള്‍ താരമാകുന്നത്. ഫ്രാന്‍സിലെ പ്രശസ്ത ഫുട്‌ബോള്‍ മാസിക നല്‍കി വരുന്ന ഗോളാന്തര അവാര്‍ഡാണിത്.

കഴിഞ്ഞ സീസണില്‍ അര്‍ജന്റീനയ്ക്കും ബാഴ്സലോണയ്ക്കും വേണ്ടി നടത്തിയ മികവാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ന് പുലര്‍ച്ചെ പാരീസില്‍ നടന്ന ഉദ്വേഗം നിറഞ്ഞ ചടങ്ങിലാണ് മുപ്പത്തിനാലുകാരനായ മെസി ചരിത്രം രചിച്ചത്.

2009, 2010, 2011, 2012, 2015, 2019 വര്‍ഷങ്ങളില്‍ മെസി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് പുരസ്‌കാരം നല്‍കിയിരുന്നില്ല. ബയേണ്‍മ്യൂണിക്ക് താരം ലെവന്‍ഡോസ്‌കിയെ അവസാന നിമിഷം മറികടന്നാണ് മെസിയുടെ നേട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണ ആറാം സ്ഥാനത്തായി.

മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പ പുരസ്‌കാരം ബാഴ്സ താരം പെഡ്രി നേടി. ബാഴ്സയുടെ അലക്സിയ പുട്ടെലാസാണ് മികച്ച വനിത താരം. പിഎസ്ജി ഗോള്‍കീപ്പര്‍ ജിയാന്‍ജി ഡോണറുമയാണ് മികച്ച ഗോള്‍ കീപ്പര്‍.ക്ലബ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത് ചെല്‍സിയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.