ഗിന്നസ് റെക്കോർഡിന്‍റെ തിളക്കത്തില്‍ പേസ് എഡ്യുക്കേഷന്‍ ഗ്രൂപ്പ്.

ഗിന്നസ് റെക്കോർഡിന്‍റെ തിളക്കത്തില്‍ പേസ് എഡ്യുക്കേഷന്‍ ഗ്രൂപ്പ്.

ദുബായ് : യുഎഇ സുവർണജൂബിലി ദേശീയ ദിനാഘോഷത്തില്‍ പങ്കുചേർന്ന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പേസ് എഡ്യുക്കേഷന്‍ ഗ്രൂപ്പ്.64 രാഷ്ട്രങ്ങളിൽ നിന്നുള്ള 16367 പേർ കൈമുദ്ര പതിച്ച് 9 മീറ്റർ വീതിയും 18 മീറ്റർ നീളവുമുള്ള ചതുർവർണ യു.എ. ഇ പതാക നിർമ്മിച്ചാണ് പേസ് എജ്യൂക്കേഷൻ ഗ്രൂപ്പ് പുതിയ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത് .യു എ ഇ ദേശീയ പതാകയിലെ നാല് വർണങ്ങളുടെയും കൈമുദ്രകള്‍ കാൻവാസിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും മുദ്രണം ചെയ്തു ഷാർജ മുവൈലയിലെ ഇന്ത്യാ ഇന്‍റർനാഷണല്‍ സ്ക്കൂൾ ഗ്രൗണ്ടിൽ ഗിന്നസ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പേസ് ഗ്രൂപ്പ് രണ്ടാമത്തെ ഗിന്നസ് റെക്കോർഡിന് അർഹരായത്. സ്ക്കൂൾ വൈസ് പ്രിൻസിപ്പാൽ ഷിഫാന മുഈസ്, സീനിയർ അഡ്മിൻ മാനേജർ സഫാ അസദ് എന്നിവരുടെ നേതൃത്വത്തിലാണ് ഗിന്നസ് റെക്കോർഡിനായുളള ശ്രമങ്ങള്‍ നടത്തിയത്.സ്കൂൾ ചെയർമാൻ ഡോ: പി.എ.ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗിന്നസ് അഡ്ജുഡിക്കേറ്റർ അഹമ്മദ് ബുച്ചീരിയാണ് ഗിന്നസ് റെക്കോഡ് പ്രഖ്യാപനം നടത്തിയത്. 

പേസ് എജ്യുക്കേഷൻ്റെ ഐടി വിഭാഗം മേധാവി റഫീഖ് റെഹ്മാൻ്റെ നേതൃത്വത്തിൽ മുഷ്താഖ്, റിഷാൽ , ഷാറൂഖ്, ഫഹദ്, അബ്റാർ , ദീപക് തുടങ്ങിയവരാണ് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ തയ്യാറാക്കിയത്. ഫിസിക്കൽ എജുക്കേഷൻ തലവൻ പ്രേം ദാസിന്‍റെയും , കാമ്പസ് ഇൻ ചാർജ് ഫാറൂഖിന്റെയും നേതൃത്വത്തിലുള ടീമാണ് പശ്ചാത്തല സൗകര്യമൊരുക്കിയത്. നേരത്തെ പതിനഞ്ച് രാഷ്ടങ്ങളിൽ നിന്നുള്ള 11443 വിദ്യാർത്ഥികളെ അണിനിരത്തി സ്പേസ് റോക്കറ്റ് (2019)നിർമ്മിച്ച് പേസ് എജ്യൂക്കേഷൻ ഗ്രൂപ്പ് ഗിന്നസ് റെക്കോർഡ് നേടിയിരുന്നു. ഇന്ത്യാ ഇന്‍റർനാഷണല്‍ സ്ക്കൂൾ ഷാർജയിലെ വിദ്യാർത്ഥികൾക്കൊപ്പം ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, ക്രിയേറ്റീവ് ബ്രിട്ടീഷ് സ്കൂൾ അബുദാബി, പെയ്സ് ഇന്‍റർനാഷണല്‍ സ്കൂൾ ഷാർജ, ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ, പെയ്സ് ബ്രിട്ടീഷ് സ്കൂൾ ഷാർജ, പേസ് മോഡേൺ ബ്രിട്ടീഷ് സ്ക്കൂൾ ദുബായ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പങ്കാളികളായി.ഇമറാത്തിന്‍റെ പ്രതീകങ്ങളായ ബോട്ട് 4882വിദ്യാർത്ഥികൾ (2017),ദെല്ല 5403 വിദ്യാർത്ഥികൾ അണിനിരന്നുള്ള നിശ്ചല ദൃശ്യം, 2018,5445 വിദ്യാർത്ഥികൾ അണിനിരന്നുള്ള ട്രാൻസ്ഫോമിങ്ങ് ഇമേജ്(2018) ഓൺലൈനിൽ ദേശീയ പതാക വീശൽ (കോവിഡ് പശ്ചാത്തലത്തിൽ )2020 എന്നീ ഗിന്നസ് റെക്കോർഡുകളും പേസ് ഗ്രൂപ്പിന് കീഴിലെ ഇന്ത്യാ ഇന്‍റർനാഷണല്‍ സ്കൂൾ ഷാർജ നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്.


പേസ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സൽമാൻ ഇബ്രാഹിം എക്സിക്യൂട്ടീവ് ഡയറക്ടർ സുബൈർ ഇബ്രാഹിം, സഹഡയറക്ടർമാരായ ലത്തീഫ് ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, ഇന്ത്യാ ഇന്‍ർനാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: മജ്ഞു റെജി പ്രിൻസിപ്പാൽമാരായ നസ്രീൻ ബാനു (ഗൾഫ് ഏഷ്യൻ സ്ക്കൂൾ)മുഹ്സിൻ കട്ടയാട്ട് ( പേസ് ഇന്‍ർനാഷണല്‍ ) ഡോ: വിഷാൽ കട്ടാരിയ ( ഡൽഹി പ്രൈവറ്റ് സ്ക്കൂൾ അജ്മാൻ)എമ്മാ ഹെൻഡേഴ്സൻ,( പേസ് ബ്രിട്ടിഷ് സ്ക്കൂൾ ഷാർജ) ഗ്രഹാം ഹോവൽ( പേസ് മോഡേൺ ബ്രിട്ടിഷ് സ്ക്കൂൾ ദുബായ്) സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ സയ്ദ് താഹിർ അലി, ശിഫാനാ മുഈസ്, സീനിയർ അഡ്മിൻ മാനേജർ സഫാ ആസാദ് തുടങ്ങിയവർ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.