പെര്‍ത്ത്: സി ന്യൂസ് ലൈവിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ ജിബി ജോയി ആര്‍മഡെയില്‍ മജിസ്ട്രേറ്റ് മുമ്പാകെ 'ജസ്റ്റിസ് ഓഫ് പീസ്' ആയി ചുമതലയേറ്റു. പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ ധനമന്ത്രി ഡോ. ടോണി ബൂട്ടിയാണ് ജിബിയെ 'ജെപി' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'ജസ്റ്റിസ് ഓഫ് പീസ് 'ആയി നാമനിര്‍ദേശം ചെയ്തത്. സംസ്ഥാന ഗവര്‍ണര്‍ നിയമിക്കുന്ന ഈ തസ്തികയില്‍ പോലീസും കോടതിയുമായും ബന്ധപ്പെട്ട് നിരവധി ചുമതലകളുണ്ട്. പോലീസിന് ഭവന പരിശോധനയ്ക്കും മറ്റുമുള്ള അനുമതി നല്‍കുക, ജാമ്യാപേക്ഷയില്‍ ഒപ്പുവയ്ക്കുക ഇതെല്ലാം ഇവയില്‍ ചിലതാണ്.
വര്‍ഷങ്ങളായി ഓസ്ട്രേലിയയിലെ തെരുവുകളില്‍ അശരണരും ഭവനരഹിതരും ആയിട്ടുള്ളവരെ സഹായിക്കുന്ന 'സ്ട്രീറ്റ് ചാപ്ലയിന്‍' എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം, വിവിധ സാമൂഹികരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം ഇങ്ങനെയൊരു അംഗീകാരം ലഭിക്കാന്‍ ജിബിയെ സഹായിച്ചു.
കോതമംഗലം പുളിക്കല്‍ കുടുംബാംഗമായ ജിബി ഭാര്യ കവിതയ്ക്കും അഞ്ച് മക്കള്‍ക്കുമൊപ്പം ആര്‍മഡെയിലിനടുത്തുള്ള മൗണ്ട് നസുറയില്‍ താമസിക്കുന്നു. മാഡിങ്ടണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26