ഖാര്‍ട്ടോം: പ്രധാനമന്ത്രി സ്ഥാനത്തേക്ക് അബ്ദാല ഹാംദോക്കിനെ വീണ്ടും പ്രതിഷ്ഠിച്ച ശേഷവും സുഡാനില്‍ ജനങ്ങളോടുള്ള പട്ടാളത്തിന്റെ അതിക്രമം തുടരുന്നു. ഹാംദോക്കിനെ പാവയാക്കി വച്ചിരിക്കുന്നതിനെതിരെ നിരത്തിലിറങ്ങിയ പ്രതിഷേധക്കാരെ നിഷ്ഠുരമായി അടിച്ചമര്‍ത്തുകയാണിപ്പോഴും സുരക്ഷാ സേന.തലസ്ഥന നഗരമായ ഖാര്‍ട്ടോമില്‍ ഇന്നലെ പ്രതിഷേധക്കാരെ തുരത്താന്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
ഇതുവരെ കലാപത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതോടെ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ ശക്തമായ നടപടികളാണ് സൈന്യം എടുക്കുന്നത്. പ്രധാനമന്ത്രി പട്ടാള ഭരണകൂടത്തിന് എല്ലാ ഒത്താശകളും ചെയ്തത് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറ്റിയ പ്രധാനമന്ത്രി അബ്ദാല ഹാംദോക്കിനെതിരെയാണ് നിലവില്‍ പ്രതിഷേധം വ്യാപിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ തടവിലാക്കികൊണ്ടുള്ള ഹാംദോക്കിന്റെ നടപടി വിചിത്രവും ഏകാധിപത്യപരവുമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
2019ല്‍ മുന്‍ ഭരണാധികാരി ഒമാല്‍ അല്‍ ബഷീറിനെ തോല്‍പ്പിച്ചാണ് അബ്ദാല അബ്ദാല ഹാംദോക്ക് ഭരണത്തിലെത്തിയത്. മുന്‍ ഭരണകൂടത്തിനൊപ്പം അധികാരം പങ്കിട്ട സൈന്യത്തിനെതിരെ ജനാധിപത്യ പ്രതിഷേധം നടത്തി അധികാരത്തിലെത്തിയ അബ്ദാലയും അതേ മാര്‍ഗ്ഗം പിന്തുടരുന്നതിനെതിരെയാണ് ജനകീയ പ്രക്ഷോഭം തീവ്രമാകുന്നത്. സൈനിക നേതൃത്വവുമായി താന്‍ കരാര്‍ ഒപ്പിട്ടത് രാജ്യത്ത് സുസ്ഥിരത വീണ്ടു കിട്ടാനും വിദേശ സഹായം തുടര്‍ന്നു ലഭിക്കാനുമാണെന്ന് ഹാംദോക്ക് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.