ഒമിക്രോണിനെതിരെ കോവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

 ഒമിക്രോണിനെതിരെ കോവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍  ഡോസിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്


ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ കോവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ഡ്രഗ്സ് റഗുലേറ്ററായ ഡിസിജിഐയുടെ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ട്.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘവും കോവിഡ് വിദഗ്ധ സമിതിയുമാണ് പരിശോധന നടത്തുക.ഓക്‌സ്‌ഫോര്‍ഡിലെ ശാസ്ത്രഞ്ജര്‍ ഒമിക്രോണിന് പ്രത്യേകമായി ഒരു വാക്‌സീന്‍ ഉടന്‍ കണ്ടെത്തിയേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല നേരത്തെ പറഞ്ഞിരുന്നു.

ഒമെക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ചത്തിസ്ഗഢ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന നിലപാടിലാണ് കേരളവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.