സ്വര്‍ണത്തരികള്‍ ഒഴകുന്ന സുബര്‍ണ നദി; ലോകത്തിലെ തന്നെ അത്യപൂര്‍വ പ്രതിഭാസം

 സ്വര്‍ണത്തരികള്‍ ഒഴകുന്ന സുബര്‍ണ നദി; ലോകത്തിലെ തന്നെ അത്യപൂര്‍വ പ്രതിഭാസം

സ്വര്‍ണമൊഴുകുന്ന നദി, മുത്തശിക്കഥയിലെ സാങ്കല്‍പിക നദിയില്ലിത്. ജാര്‍ഖണ്ഡിലൂടെ ശുദ്ധമായ സ്വര്‍ണം വഹിച്ചു കൊണ്ട് ഒഴുകുന്ന നദിയാണ് സുബര്‍ണ രേഖ. ജാര്‍ഖണ്ഡിലെ വന മേഖലയില്‍ നിന്നാരംഭിച്ച് പശ്ചിമ ബംഗാളിലൂടെ ഒഡീഷയിലെത്തി സമുദ്രത്തിലേക്ക് ചേരുന്ന നദിയാണ് സുബര്‍ണ രേഖ. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് റാണി ചുവാന്‍ എന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ പ്രാന്ത പ്രദേശത്ത് നിന്നാണ് സുബര്‍ണ രേഖ ഉത്ഭവിക്കുന്നത്.

തുടക്കത്തില്‍ നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് മണല്‍ത്തരികള്‍ക്കിടയിലും സ്വര്‍ണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി. ഈ മേഖലയിലെ ഗോത്ര വര്‍ഗക്കാരാണ് ചെറിയ അളവില്‍ ഈ മേഖലയില്‍ നിന്ന് സംസ്‌കരണം നടത്തി സ്വര്‍ണം വേര്‍ തിരിച്ചെടുക്കുന്നത്. ഈ രീതിയില്‍ മാസത്തില്‍ ഏതാണ്ട് 80 ഗ്രാം സ്വര്‍ണം വരെ വേര്‍ തിരിച്ചെടുക്കുന്നതില്‍ ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ വൈദഗ്ധ്യം നേടിയവരുമുണ്ട് .

മണ്‍സൂണ്‍ സമയത്തൊഴികെ മറ്റെല്ലാ സമയത്തും ഇത്തരത്തില്‍ സ്വര്‍ണ സംസ്‌ക്കരണം ഗോത്ര വര്‍ഗക്കാര്‍ നടത്താറുണ്ട്. മണല്‍ത്തരികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുന്ന ഈ സ്വര്‍ണത്തരികള്‍ക്ക് അരിമണിയുടെ അത്ര തന്നെയോ അതില്‍ കുറവോ ആയിരിക്കും വലുപ്പം.

ഈ നദിയുടെ കൈവഴിയായ കര്‍കരിയുടെ മണല്‍ ശേഖരത്തിലും സ്വര്‍ണത്തരികള്‍ വലിയ അളവില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ അത്യപൂര്‍വ പ്രതിഭാസമാണിത്. എന്നാല്‍ വലിയ തോതിലുള്ള ഖനനമോ സംസ്‌ക്കരണമോ ഒന്നും തന്നെ സുബര്‍ണ രേഖയിലെ സ്വര്‍ണത്തിന്റെ കാര്യത്തില്‍ നടന്നിട്ടില്ല എന്നതാണ് വാസ്തവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.