ദീർഘകാല പച്ചക്കറിവിളയായ കോവൽ കൃഷിയിലൂടെ കർഷകർക്ക് എളുപ്പത്തിൽ ലാഭമുണ്ടാക്കാം

ദീർഘകാല പച്ചക്കറിവിളയായ കോവൽ കൃഷിയിലൂടെ കർഷകർക്ക് എളുപ്പത്തിൽ ലാഭമുണ്ടാക്കാം

കർഷകർക്ക് അധികം അധ്വാനമില്ലാതെ തന്നെ ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കൃഷിയാണ് കോവൽ. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുകയും നല്ല വിളവു നൽകുകയും ചെയ്യുന്ന ദീർഘകാല പച്ചക്കറിവിള കൂടിയാണ് ഇത്.

കോവിലിൽ ആൺചെടികളും പെൺചെടികളുമുണ്ട്. പെണ്ണ് ചെടികളാണ് വിളവ് തരുന്നത്. ഇടത്തരം മൂപ്പുള്ളതും 25 30 സെന്റീമീറ്റർ നീളമുള്ളതുമായ തണ്ടുകളാണ് നടീലിന് ഉപയോഗിക്കുന്നത്. മഴക്കാലത്താണ് സാധാരണയായി കോവൽ നട്ടുകൊടുക്കുന്നത്. ഒന്നര രണ്ടു മീറ്റർ അകലത്തിൽ 35 - 40 സെന്റീമീറ്റർ വലുപ്പത്തിൽ കുഴികളെടുത്തതിൽ മേൽമണ്ണും കാലിവളം, കമ്പോസ്റ്റ് അല്ലെങ്കിൽ ജൈവവളങ്ങളോ ചേർത്ത് മുറിച്ച് തണ്ടുകൾ രണ്ടോ മൂന്നോ എണ്ണം വീതമാണ് നടേണ്ടത്. മഴയില്ലാത്തപ്പോൾ ആണ് നടുന്നതെങ്കിൽ കോവൽ നനച്ചുകൊടുക്കണം.

കോവൽ മുളച്ച് പടരാൻ തുടങ്ങുമ്പോൾ താങ്ങ് അല്ലെങ്കിൽ പന്തലിട്ടോ അതിനെ വളർത്തണം. ചെടിയുടെ വലുപ്പം അനുസരിച്ച് 7:10:5 അനുപാതത്തിലുള്ള പച്ചക്കറി മിശ്രിതം ചേർക്കാം. നട്ട് ഒന്നര രണ്ടു മാസമാകുന്നതോടെ പൂവിടാൻ തുടങ്ങും. ഇളംപരുവത്തിൽ കായ്കൾ പറിച്ചെടുക്കാം.

കോവൽ ചെടിയുടെ വളർച്ച രണ്ടാം വർഷത്തിൽ എത്തിയാൽ കായ്ച്ചതും  മുരടിച്ചതും ആയ തണ്ടുകൾ മുറിച്ചു മാറ്റണം. ചുവട്ടിൽ തടമെടുത്തു ജൈവ, രാസ വളങ്ങൾ ചേർത്ത് നനയ്ക്കണം. ഈ വിധത്തിൽ മൂന്നുനാലു വർഷം ഒരു കോവൽ കൃഷി നിർത്താൻ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.