യാത്രക്കാരന്‍ മരിച്ചു; നെവാര്‍ക്കിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മൂന്നു മണിക്കൂറിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കി

യാത്രക്കാരന്‍ മരിച്ചു; നെവാര്‍ക്കിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മൂന്നു മണിക്കൂറിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡല്‍ഹി: യു.എസിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം യാത്രക്കാരന്‍ മരിച്ചതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്ര തുടങ്ങി മൂന്ന് മണിക്കൂറിനു ശേഷമാണ് വിമാനം തിരിച്ചിറങ്ങിയത്.

മരിച്ചയാള്‍ യുഎസ് സ്വദേശിയാണ്. കൂടെ ഭാര്യയുമുണ്ടായിരുന്നു.വിമാനം എത്തിയ ഉടന്‍ വിമാനത്താവളത്തിലെ ഡോക്ടര്‍മാരുടെ ടീം യാത്രക്കാരനെ പരിശോധിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു.

'ഡല്‍ഹി നെവാര്‍ക്ക് (യുഎസ്) എയര്‍ ഇന്ത്യാ വിമാനം മെഡിക്കല്‍ എമര്‍ജന്‍സി മൂലം മൂന്ന് മണിക്കൂറിലധികം പറന്നതിനു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി.'-എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.