പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിനു സമീപമുണ്ടായ വിമാനാപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. അള്‍ട്രാ ലൈറ്റ് വിഭാഗത്തിലുള്ള വിമാനമാണ് ഹോപ്‌ലാന്‍ഡില്‍ കഴിഞ്ഞ ദിവസം രാവിലെ അപകടത്തില്‍പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 77 വയസുകാരനായ പുരുഷനെയും 65 കാരിയായ സ്ത്രീയെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൃഷി മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നാലെ അഗ്നിശമന സേനാംഗങ്ങളും പോലീസും അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തി. ആദ്യം പുറത്തുവന്ന ദൃശ്യങ്ങളില്‍ വിമാനത്തിന്റെ ഒരു ചിറക് നഷ്ടപ്പെട്ടതായി കാണാം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പെര്‍ത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണിത്. മൂന്നാഴ്ച മുമ്പ്, പ്രശസ്തമായ പെര്‍ത്ത് ബീച്ചില്‍ ചെറുവിമാനം പതിച്ചിരുന്നു. രണ്ട് അപകടങ്ങളിലും പൈലറ്റും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂന്നാഴ്ച മുമ്പ് പെര്‍ത്തിലുണ്ടായ വിമാനാപകടത്തിന്റെ ദൃശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26