ബീജിങ്: ചന്ദ്രന്റെ ഉപരിതലത്തില്‍ ചതുരാകൃതിയില്‍ ദുരൂഹ വസ്തു ചൈനീസ് റോവറായ യുടു2 കണ്ടെത്തി. ശാസ്ത്രജ്ഞര്‍ക്ക് ഇടയില്‍ ചര്‍ച്ചയായ ഈ വസ്തു എന്താണെന്ന് നിര്‍ണയിക്കാനും സ്ഥിരീകരിക്കാനുമായിട്ടില്ല. ഒരു വീട് പോലെ തോന്നിക്കുന്ന വസ്തുവിന് ദുരൂഹ വീട് എന്ന് അര്‍ഥമുള്ള മിസ്റ്ററി ഹൗസ് എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്.
2019-ന്റെ തുടക്കം മുതല്‍ ചന്ദ്രന്റെ അജ്ഞാതമായ വശത്ത് പര്യവേക്ഷണം നടത്തുകയാണ് ചൈനീസ് റോവറായ യുടു-2. ചൈനയുടെ ചാങ് 4 പദ്ധതിയുടെ ഭാഗമാണ് യുടു-2 റോവര്‍. റോവര്‍ പകര്‍ത്തിയ വളരെ ദൂരത്തു നിന്നുള്ള വസ്തുവിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
റോവറിനെ വസ്തുവിനരികിലേക്ക് കൂടുതല്‍ അടുപ്പത്തില്‍ എത്തിച്ച് ദുരൂഹവീടിനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കു പദ്ധതിയുണ്ട്
2019-ല്‍ യുടു 2 റോവര്‍ ജെല്ലുപോലെ ഏതോ വസ്തു ചന്ദ്രന്റെ അജ്ഞാത ഭാഗത്ത് കണ്ടെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതൊടുവില്‍ ഒരു പ്രത്യേകതരം പാറയാണെന്നു തെളിയുകയും ചെയ്തു. അതുപോലെ ഇതും അവിടെയുള്ള വലിയ പാറകളില്‍ ഏതെങ്കിലുമാകുമെന്നും ഈ പറയുന്ന ദുരൂഹതയൊന്നും ഇതിനില്ലെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. ഭൂമിക്ക് എതിര്‍ഭാഗത്തായുള്ള ചന്ദ്രന്റെ പ്രദേശത്തെ ആദ്യ പര്യവേക്ഷണ പദ്ധതിയാണ് ചാങ്-4.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.