ലണ്ടന്‍: യുകെയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. ഒമിക്രോണിന്റെ വ്യാപനം തടയാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 261 ഒമിക്രോണ്‍ കേസുകളാണ് ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്‌കോട്ട്‌ലാന്‍ഡില്‍ 71 കേസുകളും വെയ്ല്‍സില്‍ നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശയാത്ര നടത്താത്തവര്‍ക്കും ഇവിടെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടില്‍ ഒന്നിലധികം പ്രദേശത്ത് ഇപ്പോള്‍ സമൂഹവ്യാപനം ഉണ്ടെന്നാണ് നിഗമനമെന്നും ജാവിദ് പറഞ്ഞു.
ഒമിക്രോണ്‍ തടയാന്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തിങ്കളാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ ക്രിസ്മസിനു മുന്‍പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാവുന്ന സാഹചര്യം തള്ളികളയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.