കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന് അഖിലേഷ്; ജ്യോത്സ്യനാണോയെന്ന് പരിഹസിച്ച് പ്രിയങ്ക

കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന് അഖിലേഷ്; ജ്യോത്സ്യനാണോയെന്ന് പരിഹസിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നായിരുന്നു അഖിലേഷിന്റെ പ്രസ്താവന. ജോത്സ്യനായതുകൊണ്ടാകാം അദ്ദേഹം കോണ്‍ഗ്രസിന്റെ സീറ്റ് പ്രവചിക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ പരിഹസം.

അഖിലേഷ് യാദവ് ഒരുപക്ഷെ ജോത്സ്യനായിരിക്കും. അതാകും കോണ്‍ഗ്രസിന് പൂജ്യം സീറ്റായിരിക്കും കിട്ടുക എന്ന് പറയാന്‍ കാരണം. നമുക്കു നോക്കാം എന്താണ് സംഭവിക്കുന്നതെന്ന്. എന്നായിരുന്നു പ്രിയങ്ക യുടെ മറുപടി. ഇത്തവണത്തെ മത്സരത്തില്‍ കോണ്‍ഗ്രസില്ല. അവര്‍ ഇവിടെ വെറുതെ പരസ്യത്തിനു വേണ്ടിയാണുള്ളത്. അവര്‍ക്ക് പൂജ്യം സീറ്റാണ് കിട്ടാന്‍ സാധ്യത എന്നായിരുന്നു കഴിഞ്ഞയാഴ്ച അഖിലേഷ് മാധ്യമങ്ങളോടു പറഞ്ഞത്.

അഖിലേഷിന്റെ സര്‍ക്കാരിനെതിരെ പ്രിയങ്ക അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. ജാതീയതയുള്ളതും ക്രിമിനലുകളുടേതുമായ സര്‍ക്കാരാണ് അഖിലേഷിന്റേതെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.