രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശി അബുദബിയിലെത്തി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശി അബുദബിയിലെത്തി

അബുദബി: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അബുദബിയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം അബുദബിയിലെത്തിയത്.

അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെത്തിയാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചത്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ഇരുവരും വിലയിരുത്തി. പരസ്പര താല്‍പര്യമുളള ആഭ്യന്തര അന്താരാഷ്ട്ര പുരോഗതികളും കൂടികാഴ്ചയില്‍ വിഷയമായി. അബുദബിയിലെ ഖസർ അല്‍ വതനിലായിരുന്നു കൂടികാഴ്ച.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്‍റെ ആശംസകൾ സൗദി അറേബ്യയുടെ കിരീടാവകാശി, യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരെ അറിയിച്ചു. യുഎഇ സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയിലുളള ആശംസയും അദ്ദേഹം ഭരണനേതൃത്വത്തെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.