രാജു നാരായണ സ്വാമി ഐഎഎസിന് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

രാജു നാരായണ സ്വാമി ഐഎഎസിന് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

ന്യൂയോര്‍ക്ക്: കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിയെ തേടി ലിയോനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്. ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നും ഈ വിഷയത്തില്‍ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എന്‍എല്‍യു ഡല്‍ഹിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ എല്‍എല്‍എം ഉം രാജു നാരായണ സ്വാമി നേടിയിട്ടുണ്ട്.

1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്‍പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐഐടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു.

16 സംസ്ഥാനങ്ങളില്‍ നടന്ന 32 തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനായിരുന്നു. കൂടാതെ 2018 ലെ സിംബാബ്വേ തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും 2003 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും നേടിയിട്ടുണ്ട്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.