വിദ്യാഭ്യാസ യോഗ്യത: ഷാഹിദ കമാലിന് പിടിവീഴും; എല്ലാ രേഖകളും നാളെ ഹാജരാക്കണമെന്ന് ലോകായുക്ത

വിദ്യാഭ്യാസ യോഗ്യത: ഷാഹിദ കമാലിന് പിടിവീഴും; എല്ലാ രേഖകളും നാളെ ഹാജരാക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും നാളെ ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. ഷാഹിദയുടെ കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്നും കേസില്‍ നാളെയും വാദം തുടരുമെന്നും ലോകായുക്ത വ്യക്തമാക്കി. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്‍കിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം.

ഷാഹിദയുടെ വിശ്വാസ്യത നഷ്ടമായെന്ന് പരാതിക്കാരി വിമര്‍ശിച്ചു. വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ ലോകായുക്തയില്‍ സമ്മതിച്ചിരുന്നു.

തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനും വ്യജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെ പരാതി. പരാതിക്കെതിരെ ഷാഹിദ നല്‍കിയ സത്യവാങ്മൂലത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 2011 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ സത്യവാങ്മൂലത്തില്‍ സമ്മതിച്ചിരുന്നു.

2016ല്‍ അണ്ണാമലൈ സവ്വകലാശാലയില്‍ നിന്നും ബിരുദവും അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതിയെ അറിയിച്ചിരുന്നു. കസാഖിസ്ഥാന്‍ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഓണററി ഡോക്ടറേറ്റുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.