ദുബായ്: കൈവരിച്ച നേട്ടങ്ങളെക്കാള്‍ ഊന്നല്‍ നല്‍കേണ്ടത് ഭാവിയില്‍ നമുക്കെന്ത് നേടാനാകുമെന്നുളളതാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയ്ക്ക് ഇനി വരാനിരിക്കുതും മികച്ചനാളുകളായിരിക്കുമെന്ന് ഹത്തയില്‍ സുവർണ ജൂബിലി ആഘോഷം നടന്നപ്പോള്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞിരുന്നു.
വെളളിയാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ്, നാമെന്തുനേടിയെന്നതല്ല, ഇനിയെന്താണ് നമുക്ക് നേടാനാവുകയെന്നുളളതിലേക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടത്. ഈജ്പിതിലെ പിരമിഡുകള്‍ 5000 വർഷം കഴിഞ്ഞും നിലനില്‍ക്കുമെന്ന് ഓർത്തല്ല നിർമ്മിച്ചത്, കാലങ്ങള്‍ കഴിഞ്ഞും ചർച്ച ചെയ്യപ്പെടുമെന്ന് കരുതിയല്ല ലിയാനാർഡോ ഡാ വിന്‍സി മൊണാലിസ വരച്ചത്.
എന്നാല്‍ നമുക്ക് ഭാവി മുന്നില്‍ കാണണം, അതിനനുസരിച്ച് പ്രവൃത്തിക്കണം. യുഎഇയുടെ ഭാവിയെ ലോകം കൗതുകത്തോടെയാണ് നോക്കുന്നതെന്നും ഫ്ളാഷസ് ഓഫ് ലീഡർഷിപ്പ് എന്ന തലക്കെട്ടില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.