അമേരിക്കയിലെ കെന്റക്കിയില്‍ ചുഴലിക്കാറ്റില്‍ 50 മരണം; വന്‍ നാശം

അമേരിക്കയിലെ കെന്റക്കിയില്‍ ചുഴലിക്കാറ്റില്‍ 50 മരണം; വന്‍ നാശം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയില്‍ വന്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. 50 പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 200 മൈല്‍ ചുറ്റളവിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണുണ്ടായതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷ്യര്‍ അറിയിച്ചു. മേയ്ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേല്‍കൂര തകര്‍ന്ന് വീണാണ് കൂടുതല്‍ പേരും മരിച്ചത്. നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയായിരുന്നു ഇത്. കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. നാലു ചുഴലിക്കാറ്റുകളാണ് ഈ മേഖലയിലുണ്ടായത്. മരണം 100 വരെ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയര്‍ഹൗസില്‍ കുടുങ്ങിയ നൂറോളം ജീവനക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സ്ഥിതിഗതികള്‍ അന്വേഷിച്ച് വരികയാണെന്നും ആമസോണ്‍ വക്താവ് റിച്ചാര്‍ഡ് റോച്ച പ്രതികരിച്ചു.


അര്‍കന്‍സസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമുണ്ടാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.