സ്‌പെയിനില്‍ നാശം വിതച്ച് 'ബരാ' കൊടുങ്കാറ്റും പ്രളയവും; ഒരു മരണം സ്ഥിരീകരിച്ചു

സ്‌പെയിനില്‍ നാശം വിതച്ച് 'ബരാ' കൊടുങ്കാറ്റും പ്രളയവും; ഒരു മരണം സ്ഥിരീകരിച്ചു

മാഡ്രിഡ് :'ബരാ' കൊടുങ്കാറ്റ് ഉറഞ്ഞുതുള്ളിയതിനു പിന്നാലെ സ്പെയിനില്‍ കടുത്ത നാശം വിതച്ച് കനത്ത മഴയും ശക്തമായ വെള്ളപ്പൊക്കവും. നവാരെ മേഖലയില്‍ നദികള്‍ കവിഞ്ഞൊഴുകി. ഒരാളുടെ മരണം സ്ഥിരീകരിച്ചു.

സണ്‍ബില്ല എന്ന ചെറിയ ഗ്രാമത്തിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരു ഫാം ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നു .പ്രാദേശിക തലസ്ഥാനമായ പാംപ്ലോണയില്‍, ആളുകള്‍ തെരുവിലൂടെ കയാക്കിംഗ് നടത്തിയാണ് രക്ഷാ മേഖലകളിലേക്കു മാറിയത്. അരയോളം ആഴത്തിലുള്ള വെള്ളം റോഡില്‍ നിന്ന് പമ്പുകള്‍ ഉപയോഗിച്ച് വറ്റിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

പാംപ്ലോണ നഗരത്തിന് പുറത്തുള്ള ഒരു ചെറിയ പട്ടണമായ വില്ലാവയുടെ മധ്യഭാഗത്ത്, വീടുകളുടെ മേല്‍ക്കൂര വരെ വെള്ളത്തിനടിയിലായി.നവാരയെ കൂടാതെ, 11 പ്രദേശങ്ങളില്‍ കൂടി കാലാവസ്ഥ ഏറെ പ്രതികൂലമാകാനുള്ള സാധ്യതയുള്ളതായി സ്‌പെയിനിലെ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.