'വത്തിക്കാന്‍ സിറ്റി' പോലെ അയോധ്യയെ വികസിപ്പിക്കാന്‍ മോഹമുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ്

 'വത്തിക്കാന്‍ സിറ്റി' പോലെ അയോധ്യയെ വികസിപ്പിക്കാന്‍ മോഹമുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ്


നാഗ്പൂര്‍: രാമജന്മഭൂമി തീര്‍ഥക്ഷേത്രം ഉള്‍ക്കൊള്ളുന്ന അയോധ്യയെ വത്തിക്കാന്‍ സിറ്റിയുടെയും മെക്കയുടെയും മാതൃകയില്‍ വികസിപ്പിക്കാനുള്ള മോഹവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രസിഡന്റ് രബീന്ദ്ര നാരായന്‍ സിംഗ്. ഹിന്ദുത്വത്തിന്റെ പ്രതീകമായി അയോധ്യയെ ഉയര്‍ത്താനും വിഎച്ച്പി പ്രസിഡന്റ് ലക്ഷ്യമിടുന്നു.

ഇന്ത്യയില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള വിദേശ ഫണ്ടിംഗിന്റെ കുരുക്ക് നരേന്ദ്ര മോഡി സര്‍ക്കാര്‍ മുറുക്കിയിരിക്കുകയാണെന്നും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വിഎച്ച്പി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രബീന്ദ്ര നാരായന്‍ സിംഗ് പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്നതിനായി ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസി മേഖലകളില്‍ ആശുപത്രികളും സ്‌കൂളുകളും നടത്തുന്നുണ്ടെന്ന് വിഎച്ച്പി പ്രസിഡന്റ് ആരോപിച്ചു.

രാഷ്ട്ര സേവനത്തില്‍ ഹിന്ദുക്കളോടൊപ്പം ചേരാന്‍ രബീന്ദ്ര നാരായന്‍ സിംഗ് മുസ്ലീം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.തങ്ങളുടെ കുട്ടികളില്‍ സംസ്‌കാരവും സദ്ഗുണങ്ങളും വളര്‍ത്തിയെടുക്കുന്നതിനേക്കാള്‍ ഇന്ത്യക്കാര്‍ ഈ ദിവസങ്ങളില്‍ ജിഡിപിയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാണെന്ന പരിഭവവും അദ്ദേഹം പ്രകടമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.