ബെംഗളുരൂ: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന് ചര്‍മ്മം വച്ചു പിടിപ്പിക്കും. പിടിപ്പിക്കാനുള്ള സ്‌കിന്‍ ഗ്രാഫ്റ്റ് ബെംഗളുരൂ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആര്‍ഐ) സ്‌കിന്‍ ബാങ്ക് കൈമാറി. നിലവില്‍ വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപെട്ട ഏക വ്യക്തിയാണ് വരുണ്‍ സിങ്. 
ഹെലികോപ്റ്ററില്‍ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചിരുന്നു. വരുണ്‍ സിങിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ആശുപത്രിയില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ചര്‍മ്മം വച്ചു പിടിപ്പിക്കാനുള്ള സാധ്യത തേടുന്നത്. നിലവില്‍ എത്തിച്ച സ്‌കിന്‍ ഗ്രാഫ്റ്റ് അദ്ദേഹത്തിന് വച്ച് പിടിപ്പിച്ചതിന് ശേഷം കൂടുതല്‍ ആവശ്യമാണെങ്കില്‍ മുംബൈയിലെയോ, ചെന്നൈയിലെയോ സ്‌കിന്‍ ബാങ്കുകളില്‍ നിന്ന് വാങ്ങാനാണ് തീരുമാനം.
എന്നാല്‍ ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ചര്‍മ്മം ഉടന്‍ വച്ചു പിടിപ്പിക്കാനാകില്ലെന്ന് സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനായ ഡോ. ഗുണശേഖര്‍ വുപ്പുലപതി പറഞ്ഞു. ചില രാസ പ്രക്രിയകളിലൂടെയാണ് ചര്‍മ്മം സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഇത് ഉടന്‍ വരുണ്‍ സിങില്‍ വച്ച് പിടിപ്പിക്കാനാകില്ല. ഇതിന് എട്ട് ആഴ്ച വരെയെങ്കിലും സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കൂടാതെ എത്തിച്ച ചര്‍മ്മത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുണ്‍ സിങിന്റെ തിരിച്ചു വരവിനായി രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ ശുഭപ്രതീക്ഷയുടെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.