'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍'; വി.ഡി സതീശനായി വീണ്ടും ഫ്ളെക്സ്

'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍'; വി.ഡി സതീശനായി വീണ്ടും ഫ്ളെക്സ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുവേണ്ടി വീണ്ടും ഫ്ളെക്സ് പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍. സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കുമെന്ന് ഫ്ളെക്സില്‍ പറയുന്നു.

സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 'നിലപാടുകളുടെ രാജകുമാരന്‍ മതേതര കേരളത്തിന്റെ വാഗ്ദാനം. വി.ഡി സതീശന്‍ മലയാളക്കരയെ നയിക്കട്ടെ. ജയ് കോണ്‍ഗ്രസ് എന്നാണ്' ഫ്ളെക്സില്‍ എഴുതിയിരിക്കുന്നത്.

അതേസമയം ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ വി.ഡി സതീശനെതിരായി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിഡി സതീശന്‍ പിആര്‍ പണി അവസാനിപ്പിക്കണം എന്നായിരുന്നു ഫ്‌ളെക്‌സിലെ പരാമര്‍ശം. പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ മുതിര്‍ന്ന നേതാക്കളെ താറടിക്കേണ്ടെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം വിലപ്പോകില്ലെന്നുമാണ് വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.