ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഒരാള്‍ക്കൂടി പുറത്തേയ്‌ക്കെന്ന് സൂചന; എഫ്ബിഐ മേധാവി കാഷ് പട്ടേലിനെ നീക്കിയേക്കും

ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഒരാള്‍ക്കൂടി പുറത്തേയ്‌ക്കെന്ന് സൂചന; എഫ്ബിഐ മേധാവി കാഷ് പട്ടേലിനെ നീക്കിയേക്കും

വാഷിങ്ടണ്‍: എഫ്ബിഐ മേധാവി കാഷ് പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അദേഹത്തിനെതിരേ ഉയര്‍ന്ന അമിത മദ്യപാനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പൊളിറ്റിക്കോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കാഷ് പട്ടേലിനേക്കുറിച്ച് തുടര്‍ച്ചയായി പ്രതികൂല വാര്‍ത്തകള്‍ വരുന്നത് ഒരു കാബിനറ്റ് സെക്രട്ടറിയെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒന്നല്ല. ഈ വിഷയത്തില്‍ ട്രംപിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മൂന്ന് കാബിനറ്റ് അംഗങ്ങളാണ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് പുറത്തുപോയത്. അറ്റോര്‍ണി ജനറലായിരുന്ന പാം ബോണ്ടിയെ ഏപ്രിലിലാണ് പുറത്താക്കിയത്.

അതേപോലെ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി സ്ഥാനത്ത്‌നിന്ന് ക്രിസ്റ്റി നോയത്തിനെ മാര്‍ച്ചില്‍ മാറ്റുകയും പകരം ഷീല്‍ഡ് ഓഫ് അമേരിക്കാസിലേക്കുള്ള പ്രത്യേക പ്രതിനിധിയായി നിയമിക്കുകയും ചെയ്തിരുന്നു. ലേബര്‍ സെക്രട്ടറിയായിരുന്ന ലോറി ഷാവേസ് ഡിറെമറിന് സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്. കൂടാതെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ആക്ടിങ് ഡയറക്ടര്‍ സ്ഥാനം അടുത്ത മാസം ഒഴിയുമെന്നാണ് ടോഡ് ല്യോണ്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. നേവി സെക്രട്ടറിയായിരുന്ന ജോണ്‍ ഫെലാനെ കഴിഞ്ഞയാഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പുറത്താക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.