മോസ്‌കോ: റഷ്യയിലെ ഓര്‍ത്തഡോക്സ് കോണ്‍വെന്റ് സ്‌കൂളില്‍ 18 വയസുകാരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സെര്‍പുഖോവ് നഗരത്തിലെ ആശ്രമത്തോടനുബന്ധിച്ചുള്ള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ് സ്‌ഫോടകവസ്തുക്കളുമായി എത്തി സ്വയം പൊട്ടിത്തെറിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തില്‍ പത്തോളം പേര്‍ക്കു പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍ 15 വയസുകാരനുമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്‌ലാഡിസ്ലാവ് സ്ട്രുഷെങ്കോവ് എന്നാണ് അക്രമിയുടെ പേരെന്നു ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂളിലെ അധ്യാപകരോടും വിദ്യാര്‍ഥികളോടുമുള്ള വൈരാഗ്യമാകാം ഇത്തരത്തില്‍ ഒരു കൃത്യം ചെയ്യാന്‍ കൗമാരക്കാരനെ പ്രേരിപ്പിച്ചതെന്ന് റഷ്യയുടെ ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെ ആക്രമണം നടത്താനാണ് മുന്‍ വിദ്യാര്‍ത്ഥി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സ്‌ഫോടകവസ്തു ആശ്രമത്തിന്റെ പ്രവേശന കവാടത്തില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
1360-ലാണ് സെര്‍പുഖോവില്‍ ആശ്രമം സ്ഥാപിതമായത്. മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ ഏഴിനും 16-നും ഇടയിലുള്ള കുട്ടികളെയാണ് പഠിപ്പിക്കുന്നത്.
സെപ്റ്റംബറില്‍, പെര്‍മിലെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഒരു വിദ്യാര്‍ത്ഥി ആറു പേരെ വെടിവെച്ചു കൊല്ലുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.