ഉത്തരാഖണ്ഡിനെ വീഴ്ത്തി കേരളം ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ഉത്തരാഖണ്ഡിനെ വീഴ്ത്തി കേരളം ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

രാജ്കോട്ട് : ഗ്രൂപ്പ് റൗണ്ടിലെ അഞ്ചാം മത്സരത്തില്‍ ഉത്തരാഖണ്ഡിനെ അഞ്ചുവിക്കറ്റിന് കീഴടക്കി കേരളത്തിന്റെ ചുണക്കുട്ടന്മാര്‍ വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡിനെ 50 ഓവറില്‍ 224/9ല്‍ ഒതുക്കിയശേഷം 14.2 ഓവറും അഞ്ച് വിക്കറ്റും ശേഷിക്കേ കേരളം ലക്ഷ്യത്തിലെത്തി. അഞ്ചുകളികളില്‍ നാലുവിജയമോടെ എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ഒന്നാമന്മാരായാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിന് ടിക്കറ്റെടുത്തത്.

ഗ്രൂപ്പിലെ മറ്റ് ടീമുകളായ മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും കേരളത്തിനൊപ്പം 16 പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് കേരളം ഗ്രൂപ്പ് ചാമ്പ്യൻമാരായത്. രണ്ടാമതെത്തിയ മധ്യപ്രദേശ് പ്രീക്വാര്‍ട്ടറിനും യോഗ്യത നേടി. മഹാരാഷ്ട്ര പുറത്തായി.

71 പന്തുകളില്‍ ഏഴു ഫോറും രണ്ടു സിക്സുമടക്കം 83 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയുടെ ഇന്നിംഗ്സാണ് കേരളത്തിന് അനായാസ ചേസിംഗ് ജയം സമ്മാനിച്ചത്. ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ (36 പന്തില്‍ 26), സഞ്ജു (36 പന്തില്‍ 33), വിഷ്ണു വിനോദ് (25 പന്തില്‍ 34), വിനൂപ് മനോഹരന്‍ (27 പന്തില്‍ 28) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.