മലയാളി ജവാന്‍ അനീഷിന്റെ അന്ത്യം വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ; സംസ്കാരം ഇന്ന്

മലയാളി ജവാന്‍ അനീഷിന്റെ അന്ത്യം വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ; സംസ്കാരം ഇന്ന്

ഇടുക്കി: വീരമൃത്യു വരിച്ച മലയാളി ജവാന്‍ അനീഷ് ജോസഫിന്റെ മൃതസംസ്കാരം ഇന്ന്. വൈകുന്നേരം 5.30ന് കൊച്ചുകാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

ടെന്റിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ബി.എസ് എഫ് ജവാനായ അനീഷ് വീരമൃത്യുവരിച്ചത്. തിങ്കളാഴ്ച രാത്രി കാശ്മീര്‍ അതിര്‍ത്തിയിലെ ബാരമുള്ളയ്ക്ക് സമീപം കാവല്‍ ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്.

ചൂട് നിലനിറുത്താന്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റര്‍ പൊട്ടിത്തെറിച്ച്‌ ടെന്റിന് തീ പിടിച്ചെന്നാണ് നിഗമനം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 15 അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു. പൊള്ളലേറ്റ അനീഷിന് വീഴ്ചയില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കണമെന്നുള്ളത് കുട്ടിക്കാലം മുതലുള്ള അനീഷിന്റെ ആഗ്രഹമായിരുന്നു. ഇരുപത്തിയേഴാം വയസില്‍ ആ അഗ്രഹം സഫലമായി. ഈ മാസം അവസാനത്തോടെ ജോലിയില്‍ നിന്ന് വിരമിച്ച്‌ നാട്ടിലേക്ക് വരാനിക്കവേയാണ് അന്ത്യം. അടുത്തിടെയാണ് കൊച്ചുകാമാക്ഷിയിലെ തന്റെ വീട് മോടിപിടിപ്പിച്ചത്. ഒക്ടോബറില്‍ അനീഷ് നാട്ടിലെത്തിയിരുന്നു. ഈ സമയം വീടിന്റെ രണ്ടാം നിലയുടെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.