ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിക്കൊണ്ടിരിക്കുന്നു. പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. മൊത്തം ഇലക്ടറല്‍ വോട്ടുകളുടെ എണ്ണത്തില്‍ ജോ ബൈഡന്‍ നിലവില്‍ മുന്നിട്ട് നിൽക്കുകയാണ് എങ്കിലും , ഇനിയും ഫലം അറിയാനുള്ളതും ട്രംപ് ലീഡ് ചെയ്യുന്നതുമായ സംസ്ഥാനങ്ങളിലെ ഇലക്ട്‌റൽ വോട്ടുകൾ കൂടി കണക്കിലെടുത്താൽ മുൻതൂക്കം ട്രംപിന് തന്നെ ആണ്.
വിധി നിര്‍ണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളില്‍ ആദ്യ ഘട്ടത്തില്‍ ബൈഡന്‍ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും പിന്നീട് കണ്ടത് ഡൊണാള്‍ഡ് ട്രംപിന്റെ തേരോട്ടം തന്നെ ആയിരുന്നു. അരിസോണ, ഫ്‌ലോറിഡ, ജോര്‍ജ്ജിയ, അയോവ, മിഷിഗണ്‍, നെവാദ, ന്യൂ ഹാംഷെയര്‍, നോര്‍ത്ത് കരോലീന, ഒഹായോ, പെന്‍സില്‍വാനിയ, ടെക്‌സാസ്, വിസ്‌കോസിന്‍ എന്നിവയാണ് സ്വിങ് സ്‌റ്റേറ്റ്‌സ് ആയി കണക്കാക്കുന്നത്. ഇവിടെ നിന്ന് മാത്രം ഉള്ളത് 189 ഇലക്ടറല്‍ വോട്ടുകളാണ്.
ആദ്യഘട്ടത്തില്‍ ബൈഡനുണ്ടായ മുന്നേറ്റം ഇപ്പോള്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ ഇല്ല. പന്ത്രണ്ടില്‍ ഒമ്പത് എണ്ണത്തിലും ട്രംപിന്റെ തേരോട്ടമാണ് ഇപ്പോള്‍ കാണുന്നത്. രണ്ടിടത്ത് മാത്രമാണ് ബൈഡന് ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടുള്ളത്.
ഒഹായോവിലും അയോവയിലും ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഒഹായോവില്‍ 18 ഉം അയോവയില്‍ 6 ഉം ഇലക്ടറല്‍ വോട്ടുകളാണ് ഉള്ളത്. രണ്ടിടത്തും അമ്പത്തിമൂന്ന് ശതമാനത്തിന് മുകളിലാണ് ട്രംപിന്റെ വോട്ടുകള്‍. ഇവിടെ ഇനി മാറ്റമുണ്ടാകാന്‍ ഇടയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.