അവകാശവാദങ്ങളുമായി ജോ ബൈഡനും ഡൊണാള്‍ഡ‍് ട്രംപും

അവകാശവാദങ്ങളുമായി ജോ ബൈഡനും ഡൊണാള്‍ഡ‍് ട്രംപും

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം പൂര്‍ണ്ണമായും പുറത്തു വരുന്നതിന് മുമ്പെ അവകാശവാദങ്ങളുമായി ജോ ബൈഡനും ഡൊണാള്‍ഡ‍് ട്രംപും. വിജയ വഴിയിലേക്കാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ആദ്യം രംഗത്ത് എത്തിയത്. 'പുറത്തു വരുന്ന ഫലത്തില്‍ ആത്മവിശ്വാസമുണ്ട്. വിജയ വഴിയിലേക്കാണ്. അന്തിമ ചിത്രം വ്യക്തമാകാന്‍ ഇനിയും സമയമെടുക്കും'- എന്നായിരുന്നു മാധ്യമങ്ങളെ കണ്ട ജോ ബൈഡന്‍ പറഞ്ഞത്.

പിന്നാലെ ട്വിറ്ററിലൂടെ മറുപടിയുമായി ഡൊണാള്‍ഡ് ട്രംപും രംഗത്തെതി്. വന്‍ വിജയം നേടുമെന്നായിരുന്നു ട്രംപിന്‍റെ അവകാശ വാദം. 'ഞാൻ ഇന്ന് രാത്രി ഒരു പ്രസ്താവന നടത്തും. ഒരു വലിയ വിജയം'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെ മറ്റൊരു ട്വീറ്റും ട്രംപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി. ഡമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നും ട്രംപിന്‍റെ ആരോപണം. "അവർ തിരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അത് ചെയ്യാൻ ഞങ്ങൾ അവരെ ഒരിക്കലും അനുവദിക്കില്ല. വോട്ടെടുപ്പ് അവസാനിച്ച ശേഷം വോട്ട് രേഖപ്പെടുത്താൻ കഴിയില്ല'- എന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഈ സന്ദേശം ട്വിറ്റര്‍ മാസ്ക് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം എന്ന മുന്നറിയിപ്പോടെയാണ് ഈ സന്ദേശം ട്വിറ്റര്‍ മറച്ചിരിക്കുന്നത്.

 220 വോട്ടുകളോടെ ബൈഡൻ മുന്നിലാണെങ്കിലും 213 വോട്ടുകൾ നേടി ട്രംപ് തൊട്ട് പിന്നാലെയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.