പാരിസ് : ഇസ്ലാമിക ഭീകരതയ്ക്കെതിരെ കര്‍ശന നടപടിയുമായി ഫ്രാന്‍സ് മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇതുവരെ 21 മസ്ജിദുകളാണ് സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. ഭാവിയില്‍ കൂടുതല്‍ മസ്ജിദുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ പറഞ്ഞു.
മതേതരത്വത്തെ ബഹുമാനിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മസ്ജിദുകള്‍ അടച്ചു പൂട്ടിയത്. മതേതരത്വത്തെ ബഹുമാനിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 99 മസ്ജിദുകളില്‍ സര്‍ക്കാര്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്. ഇതില്‍ 21 എണ്ണം ആണ് അടച്ചു പൂട്ടിയത്. ആറ് മസ്ജിദുകള്‍ കൂടി ഉടന്‍ അടച്ചുപൂട്ടും.
ഇമാമിന്റെ പ്രസംഗം അടിമുടി മത സ്പര്‍ദ്ധ ജ്വലിപ്പിക്കുന്നതായി കണ്ടെത്തിയതിനാല്‍ പാരിസില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്ക് ബ്യൂവെയ്സിലെ മസ്ജിദ് അടച്ചുപൂട്ടാനുള്ള പ്രക്രിയയ്ക്ക് താന്‍ തുടക്കമിട്ടതായി ജെറാള്‍ഡ് ഡാര്‍മനിന്‍ ടി.വി ചാനലിനോട് പറഞ്ഞു.
വിദ്വേഷവും അക്രമവും പ്രോല്‍സാഹിപ്പിച്ചും 'ജിഹാദിനെ പ്രതിരോധിച്ചും' പ്രഭാഷണം നടത്തുന്ന ഇമാം ക്രിസ്ത്യാനികളെയും സ്വവര്‍ഗാനുരാഗികളെയും യഹൂദന്മാരെയും പരിധി വിട്ട് ആക്ഷേപിച്ചതായി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബ്യൂവെയ്‌സ് സ്ഥിതി ചെയ്യുന്ന ഒയിസ് മേഖലയുടെ അധികാരികള്‍ മസ്ജിദ് അടച്ചുപൂട്ടുന്ന കാര്യം പരിഗണിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇസ്ലാമിക ഭീകരതയെ ചെറുക്കുന്നതിന്റെ ഭാഗമായി മസ്ജിദുകള്‍ക്ക് സര്‍ക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 36 മസ്ജിദുകള്‍ ഇത് കൃത്യമായി പാലിച്ചതായി ജെറാള്‍ഡ് പറഞ്ഞു. തീവ്ര ഇസ്ലാമിക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ സംഘടനകളുമായി ബന്ധം തുടരുകയോ ചെയ്യരുതെന്നും വിദേശത്തെ ഇസ്ലാമിക സംഘടനകളില്‍ നിന്നും ഫണ്ട് സ്വീകരിക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരുന്നത്. മസ്ജിദുകള്‍ അടയ്ക്കുന്നതില്‍ ഭൂരിഭാഗം ഇസ്ലാമിക വിശ്വാസികളും എതിര്‍പ്പു പ്രകടിപ്പിക്കുന്നില്ല. നിലവില്‍ ഇസ്ലാമിക ആരാധനാ കേന്ദ്രങ്ങള്‍ നിരീക്ഷിച്ചുവരുന്നുണ്ടെന്നും ജെറാള്‍ഡ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.