ചെന്നൈ: 'തമിഴ് തായ് വാഴ്ത്ത്' ഗാനത്തെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ ഒഴികെയുള്ളവരെല്ലാം എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.'തമിഴ് തായ് വാഴ്ത്ത്' ഒരു പ്രാര്‍ത്ഥനാ ഗാനം മാത്രമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും എല്ലാ പൊതു പരിപാടികളിലും 'തമിഴ് തായ് വാഴ്ത്ത്' ഗാനം ആലപിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പാട്ടു പാടുമ്പോള്‍ നില്‍ക്കണമെന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്ലെന്നാണ് കോടതി പറഞ്ഞത്. 'തമിഴ് തായ് വാഴ്ത്ത്' ദേശീയഗാനമല്ലെന്നും അതിനാല്‍ അത് ആലപിക്കുമ്പോള്‍ എല്ലാവരും നില്‍ക്കേണ്ടതില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ പരിപാടികളുടെ അവിഭാജ്യ ഘടകമായ 'തമിഴ് തായ് വാഴ്ത്ത്' പരിശീലനം ലഭിച്ച ഗായകര്‍ തന്നെ പാടണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച നോട്ടീസും ഇറക്കിയിരുന്നു. ഗാനം ആലപിക്കേണ്ടത് ഗായകരാണെന്നും ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗാനം വെയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു അറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.