'ഇന്ത്യ വിശ്വസ്ത സുഹൃദ് രാജ്യം'; ശക്തമായ ദീര്‍ഘകാല ബന്ധത്തിനു താല്‍പ്പര്യമെന്ന് കസാഖിസ്ഥാന്‍

 'ഇന്ത്യ വിശ്വസ്ത സുഹൃദ് രാജ്യം'; ശക്തമായ ദീര്‍ഘകാല ബന്ധത്തിനു താല്‍പ്പര്യമെന്ന് കസാഖിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ വിശ്വസ്ത സുഹൃദ് രാജ്യമാണെന്ന് കസാഖിസ്ഥാന്‍. വാണിജ്യ പ്രതിരോധ രംഗമടക്കം എല്ലാ മേഖലയിലും ഇന്ത്യ നല്‍കുന്ന സഹായം വിലമതിക്കാനാവാത്തതെന്നും കസാഖിസ്ഥാന്‍ വിദേശകാര്യമന്ത്രി മുഖ്താര്‍ തിലേബുര്‍ദ്ദി പറഞ്ഞു. കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് 2022-ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാമത് ഇന്ത്യ - മധ്യ ഏഷ്യ സംവാദ പരിപാടിയിലാണ് കസാഖിസ്ഥാന്‍ മന്ത്രിയുടെ പരാമര്‍ശം.മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷിക സമ്മേളനം ഇന്ത്യയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍.

ഇന്ത്യയുമായി എല്ലാ രംഗത്തും ശക്തവും തന്ത്രപ്രധാനവുമായ ദീര്‍ഘകാല ബന്ധമാണ് ഉദ്ദേശിക്കുന്നതെന്ന് തിലേബുര്‍ദ്ദി പറഞ്ഞു. ഈ സമ്മേളനം മറ്റൊരു നാഴികക്കല്ലായി മാറുമെന്നതില്‍ തങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. മധ്യ ഏഷ്യന്‍ ഫോറത്തില്‍ അംഗങ്ങളായുള്ള എല്ലാ രാജ്യങ്ങളുടേയും മുന്‍ഗണനാ ക്രമം തീരുമാനിക്കാനും കര്‍മ്മപദ്ധ തിരൂപീകരിക്കാനും സഹകരിക്കേണ്ട മേഖലകള്‍ പരസ്പരം അറിയാനും ഏറെ നിര്‍ണ്ണായകമാണ് ഈ സമ്മേളനം.

പ്രതിരോധത്തേക്കാള്‍ മാനുഷിക വിഷയങ്ങളിലാണ് ഈ മേഖലയിലെ രാജ്യങ്ങള്‍ മുന്‍തൂക്കം നല്‍കേണ്ടത്. കാലാവസ്ഥാ വ്യതിയാനം പ്രധാന ചര്‍ച്ചയാകുന്നതിനൊപ്പം കൃഷി, ജനങ്ങളുടെ ജീവിത നിലവാരം, ആരോഗ്യം എന്നീ വിഷയത്തിലൂന്നിയുള്ള ശാസ്ത്ര-ബഹിരാകാശ-സാങ്കേതിക രംഗങ്ങളിലും എല്ലാ രാജ്യങ്ങളും മുന്നേറണമെന്നു കസാഖിസ്ഥാന്‍ മന്ത്രി അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.