നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍; ബ്രിട്ടനിലും നിയന്ത്രണം വന്നേക്കും

നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍; ബ്രിട്ടനിലും നിയന്ത്രണം വന്നേക്കും

ഹേഗ്: ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ പിടിമുറുക്കിയതോടെ നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ക്രിസ്മസ്, പുതുവര്‍ഷാഘോഷങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്ച മുതല്‍ ജനുവരി നാലുവരെയാണ് രാജ്യം അടച്ചിടുക. അത്യാവശ്യവസ്തുക്കളുടെ അല്ലാത്ത തരം കടകളും സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളും ജനുവരി നാലുവരെ അടച്ചിടും. സ്‌കൂളുകള്‍ ജനുവരി പത്തുവരെയും തുറന്ന് പ്രവര്‍ത്തിക്കില്ല.

എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ മാത്രം നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ക്രിസ്മസിനു മുമ്പേ രാജ്യം നിയന്ത്രണത്തിലേക്കു പോകാനുള്ള സാധ്യത ബ്രിട്ടനും നല്‍കുന്നുണ്ട്. ജനുവരി പകുതിയോടെ യൂറോപ്പില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ ആധിപത്യമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല ഫന്‍ ദേര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശനിയാഴ്ചമാത്രം ബ്രിട്ടനില്‍ 90,418 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പതിനായിരത്തിലേറെയും ഒമിക്രോണ്‍ വകഭേദമാണ്.

അതേസമയം, അതീവ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനി ബ്രിട്ടനെയും ഉള്‍പ്പെടുത്തി. ഫ്രാന്‍സും ഡെന്‍മാര്‍ക്കും നേരത്തേ പട്ടികയിലുണ്ട്. ഫ്രാന്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആരോഗ്യസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. അയര്‍ലന്‍ഡില്‍ മദ്യശാലകളും റെസ്റ്റോറന്റുകളും എട്ടു മണിക്കുശേഷം തുറക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.