ആദ്യ ഭാര്യയുടേയും മകള്‍ നയോമിയുടേയും 49 -ാം ചരമ വാര്‍ഷികത്തില്‍ പ്രര്‍ത്ഥനയുമായി ജോ ബൈഡന്‍

  ആദ്യ ഭാര്യയുടേയും മകള്‍ നയോമിയുടേയും 49 -ാം ചരമ വാര്‍ഷികത്തില്‍ പ്രര്‍ത്ഥനയുമായി ജോ ബൈഡന്‍


വാഷിംഗ്ടണ്‍: റോഡപകടത്തില്‍ മരിച്ച ആദ്യ ഭാര്യ നേയ്‌ലിയയുടേയും മകള്‍ നയോമിയുടേയും 49 -ാം ചരമവാര്‍ഷികത്തില്‍ ഡെലവെയറിലെ ഇരുവരുടേയും ശവകുടീരം സന്ദര്‍ശിച്ച് പ്രര്‍ത്ഥന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡന്റെ ജന്മനാടായ ഡെലവെയറിലെ ബ്രാന്‍ഡിവൈന്‍ റോമന്‍ കാത്തലിക് പള്ളിയില്‍ ആയിരുന്നു അനുസ്മരണച്ചടങ്ങ്.

ബൈഡന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തൊട്ടു പിന്നാലെ 1972ലാണ് നേയ്ലിയയും നയോമിയും മരിക്കുന്നത്.ക്രിസ്മസ് ട്രീ വാങ്ങാനായി പോയപ്പോള്‍ ആയിരുന്നു കാര്‍ അപകടം. വാഹനത്തില്‍ ബൈഡന്റെ ആണ്‍മക്കളായ ബ്യൂവും ഹണ്ടറും ഉണ്ടായിരുന്നെങ്കിലും അവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ചരമവാര്‍ഷിക ദിനത്തില്‍ അമ്മയുടെയും സഹോദരിയുടെയും സ്്‌നേഹ സമരണകളുമായി ഹണ്ടറും ഉണ്ടായിരുന്നു ജോ ബൈഡനോടൊപ്പം.

മാനസികമായി തകര്‍ന്നെങ്കിലും തന്റെ മക്കളുടെ ഭാവിയെക്കരുതി പൂര്‍വാധികം ശക്തിയോടെ ബൈഡന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒടുവില്‍ പ്രസിഡന്റ് പദവിയിലുമെത്തി.1977 ലാണ് ജില്‍ അദ്ദേഹത്തിന്റെ ഭാര്യയായത്.

മകന്‍ ബ്യൂ ബൈഡന്‍ ഡെലവെയറിലെ അറ്റോര്‍ണി ജനറല്‍ പദവിയിലിരിക്കേ 2015ല്‍ 46 ാമത്തെ വയസില്‍ അര്‍ബുദ രോഗത്തിനു കീഴടങ്ങി അന്ത്യശ്വാസം വലിച്ചതും ജോ ബൈഡന് കനത്ത ആഘാതമായി മാറിയിരുന്നു.തെക്കേ യൂറോപ്പ്യന്‍ രാജ്യമായ കൊസോവോ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി കഴിഞ്ഞ വര്‍ഷം പ്രസിഡന്റിന്റെ മെഡല്‍ സമര്‍പ്പിച്ചു.

1998-99 കാലത്ത് നടന്ന യുദ്ധത്തിന് ശേഷം കൊസോവോയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനായി നടത്തിയ പരിശ്രമങ്ങള്‍ക്കായിരുന്നു ബ്യൂ ബൈഡനെ ആദരിച്ചത്. രാജ്യത്തെ പ്രദേശിക ന്യായാധിപന്മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും യൂറോപ്പുമായി സഹകരണത്തിലെത്താനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശമേകിയത് ബ്യൂ ബൈഡന്‍ ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.