ഈ ക്രിസ്മസിന് ഒരു സ്‌പെഷ്യല്‍ ഹല്‍വ വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? വളരെ എളുപ്പവും രുചികരവുമായ ക്യാരറ്റ് ഹല്‍വ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം?
വേണ്ട ചേരുകള്‍...
ഹല്‍വ ക്യാരറ്റ് ഒരു കിലോ
നെയ്യ് ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത് 2 സ്പൂണ്‍
പഞ്ചസാര അര കിലോ
അണ്ടിപ്പരിപ്പ് 4 സ്പൂണ്‍
ഐസ് ക്രീം വാനില രണ്ടു സ്‌കൂപ്പ് ഒരു കപ്പ് ഹല്‍വയ്ക്ക്.
പിസ്ത അലങ്കരിക്കാന്‍ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം...
നന്നായി കഴുകി ഗ്രേറ്റ് ചെയ്ത് എടുത്ത ക്യാരറ്റ് പാന്‍ ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച്, ഒപ്പം ക്യാരറ്റ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ ഏലയ്ക്ക പൊടിയും, പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഞ്ചസാര അലിഞ്ഞു ചേര്‍ന്ന് നല്ല കട്ടിയായി ഹല്‍വ ആയി മാറി കഴിയുമ്പോള്‍ അതിലേക്കു അണ്ടിപ്പരിപ്പ് കൂടെ ചേര്‍ത്ത് ഉപയോഗിക്കാം. ഹല്‍വയുടെ മുകളില്‍ പിസ്തയും ഐസ്‌ക്രീമും ചേര്‍ത്ത് ഈ ക്രിസ്മസ് രുചികരമാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.